LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇംഎംഎസിന്റെ നാട് 40 വർഷത്തിന് ശേഷം സിപിഎമ്മിനെ കൈവിട്ടു

ഇഎംഎസിന്റെ ജന്മദേശം യുഡിഎഫ് ഭരണത്തിലേക്ക്. മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അം​ഗം സുകുമാരൻ നറുക്കെടുപ്പിലൂടെ വിജയിച്ചു.  എൽഡിഎഫിന് 6 ഉം യുഡിഎഫിന് 5 ഉം സീറ്റാണ് ലഭിച്ചിരുന്നത്. 1 വെൽഫെയർ പാർട്ടി അം​ഗം യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഇരുമുന്നണികൾക്കും തുല്യ വോട്ടുകൾ ലഭിച്ചത്. നറുക്കെടുപ്പിൽ ഭാ​ഗ്യം യുഡിഎഫിനെ തുണച്ചു. നാൽപ്പത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുന്നത്.  

 മലപ്പുറം ജില്ലയിൽ 10 പഞ്ചായത്തുകളിലാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 6 പഞ്ചായത്തുകളിൽ ഭാ​ഗ്യം യുഡിഫിന് ഒപ്പമായിരുന്നു. 4 എണ്ണത്തിൽ എൽഡിഎഫ് ജയിച്ചു.  നിറമരുതൂർ, മേലാറ്റൂർ, തിരുവാലി പഞ്ചായത്തുകളാണ് എൽഡിഫിന് ലഭിച്ചത്. തിരുവാലി പഞ്ചായത്ത് സിപിഎം ഒറ്റക്കാണ് ഭരിക്കുക. സിപിഐ മുന്നണിമാറി യുഡിഎഫിനൊപ്പമാണ് മത്സരിച്ചത്. കുറുവ, ഏലംകുളം, വെളിയങ്കോട്, ,വണ്ടൂർ , ചുങ്കത്തറ തുടങ്ങിയവയിലാണ് യുഡിഎഫ് ജയിച്ചത്. വണ്ടൂരിൽ യുഡിഎഫ് അം​ഗത്തിന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കവിയാത്തതിനാലാണ് ഇരുമുന്നണികൾക്കും ഒരേ വോട്ട് ലഭിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More