പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത സൈനിക ദൗത്യത്തിന്റെ ഭാഗമായി മെയ് മാസത്തിൽ ആയിരക്കണക്കിന് സൈനികരെ ആമസോണിലേക്ക് വിന്യസിച്ചിരുന്നു. എന്നാൽ, ശ്രമങ്ങളൊന്നും ഫലപ്രദമായില്ല എന്നാണ്, ബ്രസീലിന്റെ ബഹിരാകാശ ഏജൻസിയായ ഇൻപെ ശേഖരിച്ച സാറ്റലൈറ്റ് ഇമേജറി സൂചിപ്പിക്കുന്നത്.