LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോഴിക്കോട് വന്‍ തീ പിടുത്തം; ആളപായമില്ല

കോഴിക്കോട് ചെറുവണ്ണൂരിൽ മാലിന്യ നിർമാർജന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കാം തീ പടരാൻ കാരണമെന്നാണ് നിഗമനം.

20ലധികം യൂണിറ്റ് ഫയർ ഫോഴ്സ് സംഘമാണ് തീയണക്കാന്‍ എത്തിയത്. ഫയര്‍ഫോഴ്സ് സമയോചിതമായി ഇടപെട്ടെന്ന് സംഭവ സ്ഥലം സന്ദർശിച്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ പറ‍ഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കലക്ടര്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർക്കും പരുക്കേറ്റിട്ടില്ല. സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More