വിജയ് രൂപാണിയെ രാജിവെപ്പിച്ചു; ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ വെച്ച് മുഖം മിനുക്കാന്‍ ബിജെപി
പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തകര്‍ പദവിമാറുന്നത് ബിജെപിയില്‍ പതിവാണ് എന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞ വിജയ് രൂപാണി തന്നെ ബിജെപി രാജിവെപ്പിച്ചതാണ് എന്ന് പരോക്ഷമായി സമ്മതിച്ചു.