പൊതു സുരക്ഷയുടെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന വാദത്തെ 13 കൗൺസിലർമാരിൽ ഒമ്പത് പേരും പിന്തുണച്ചു. വർഷങ്ങളായി അത്തരമൊരു നടപടി ആവശ്യപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടപടി സ്വാഗതം ചെയ്തു.
പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി. ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടുപോലും ആ 'നരാധമന്മാര്‍' പിന്മാറിയിരുന്നില്ല.