LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോർജ്ജ് ഫ്ലോയ്ഡ്: പോലീസ് വകുപ്പ് അടിമുടി മാറ്റാനൊരുങ്ങി മിനിയാപൊളിസ്

മിനിയാപൊളിസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അടിമുടി പരിഷ്കരിക്കാന്‍ സിറ്റി കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും തീരുമാനിച്ചു. ജോർജ്ജ് ഫ്ലോയിഡിനെ പോലീസ് ഓഫീസര്‍ ക്രൂരമായി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനിടയിലാണ് സുപ്രധാനമായ നീക്കം. പൊതു സുരക്ഷയുടെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന വാദത്തെ 13 കൗൺസിലർമാരിൽ ഒമ്പത് പേരും പിന്തുണച്ചു. വർഷങ്ങളായി അത്തരമൊരു നടപടി ആവശ്യപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടപടി സ്വാഗതം ചെയ്തു.

എന്നാൽ പോലീസിംഗിനെക്കുറിച്ച് മിനിയാപൊളിസില്‍ ദീർഘവും സങ്കീർണ്ണവുമായ ചര്‍ച്ചകള്‍ ഇനിയും നടന്നിട്ടുവേണം. എന്ത് തരത്തിലുള്ള ഘടനാപരമായ പരിഷ്കരണമാണ് നടത്താന്‍ പോകുന്നതെന്ന് ഇനിയും വ്യക്തമല്ല. ഫ്ലോയിഡിന്റെ മരണം വംശീയതയ്‌ക്കും പോലീസ് ക്രൂരതയ്‌ക്കുമെതിരെ ബഹുജന പ്രതിഷേധത്തിന് കാരണമായി. ഒൻപത് മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി നിന്ന് കൊലപ്പെടുത്തിയ പോലീസുകാരന്‍ ഡെറക് ചൌവിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More