അടുപ്പമുള്ളവര്‍ സ്നേഹപൂര്‍വ്വം ഗുരു എന്ന് വിളിക്കുന്ന പികെ ഗുരുദാസന് നീണ്ടകാലം അധികാര സ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ഉന്നത ഭാരവാഹിത്വത്തിലും ഇരുന്നിട്ടുണ്ട്. എന്നാല്‍ തന്റെ 87-ാം വയസ്സിലും സ്വന്തമായി ഒരു വീടുണ്ടായിട്ടില്ല. ഇപ്പോള്‍ ഭാര്യയുടെ വിഹിതമായി കൊല്ലം കിളിമാനൂര്‍ നഗരൂരിലെ പേടിക്കുളത്ത് ലഭിച്ച 10 സെന്റ് ഭൂമിയിലാണ് വീട് ഉയരുന്നത്. വ്യാപകമായി പിരിവെടുക്കാതെ അടുത്ത സഖാക്കളാണ് ഗുരുവിന്റെ വീട് നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത്