ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. എംബസി അടച്ചിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും എല്ലാ ഇന്ത്യക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.