LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുക്രൈനിലുള്ള ഇന്ത്യക്കാര്‍ താത്കാലം മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

ഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യക്കാര്‍ താത്കാലം മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. യുക്രൈനിൽ യുദ്ധ ഭീതി നില നിൽക്കുന്ന സാഹചര്യത്തിലാണ് പൗരന്മാരോട് തിരികെ വരാൻ ഇന്ത്യ ആവശ്യപ്പെട്ടത്. അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് അധികൃതർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് സഹായം ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25,000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. എംബസി അടച്ചിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, യുക്രൈനിൽ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ അമേരിക്കയും നിര്‍ദ്ദേശം നല്‍കിയിരുന്നു. യുക്രൈനിൽ യുദ്ധം ആരംഭിച്ചാല്‍ സൈന്യത്തെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് അമേരിക്കയുടേത്. ഈ ഘട്ടത്തിലാണ് ഇന്ത്യയിലെയും അമേരിക്കയിലും പൗരന്മാരോട് യുക്രൈന്‍ വിടാന്‍ ആതാത് രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ  ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തിയിരുന്നു. എന്നാല്‍ യുക്രൈനെ ആക്രമിക്കാന്‍ താത്പര്യമില്ലെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും റഷ്യ സൈനീക സന്നാഹം വര്‍ദ്ധിപ്പിച്ചതിന്‍റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ പൗരന്മാര്‍ക്ക് യുക്രൈനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More