കളിക്കാരന്‍, പരിശീലകന്‍, അന്തര്‍ദ്ദേശീയ അംഗീകാരമുള്ള റഫറി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് സയ്യിദ് ഷാഹിദ് ഹക്കീം വിടവാങ്ങുന്നത്. രാജ്യം ദ്രോണാചാര്യ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ധ്യാന്‍ ചന്ദ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1982 ല്‍ ഏഷ്യന്‍ ഗെയിംസിലും മെര്‍ദേക്ക കപ്പിലും രാജ്യത്തിന്റെ പരിശീലകനായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മുംബൈ എഫ് സി എന്നീ ടീമുകളുടെ പരിശീലകനായിരുന്നു.