LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോം ഒളിമ്പിക്സ് താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു

ബംഗലുരു: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം (82) അന്തരിച്ചു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ അര നൂറ്റാണ്ടായി ദേശീയ ഫുട്ബോള്‍ രംഗത്ത് പലവിധത്തില്‍ പ്രവര്‍ത്തിച്ച ഷാഹിദ് ഹക്കീം 1960 -ലെ റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗമായിരുന്നു.   

കളിക്കാരന്‍, പരിശീലകന്‍, അന്തര്‍ദ്ദേശീയ അംഗീകാരമുള്ള റഫറി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് സയ്യിദ് ഷാഹിദ് ഹക്കീം വിടവാങ്ങുന്നത്. രാജ്യം ദ്രോണാചാര്യ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ധ്യാന്‍ ചന്ദ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1982 ല്‍ ഏഷ്യന്‍ ഗെയിംസിലും മെര്‍ദേക്ക കപ്പിലും രാജ്യത്തിന്റെ  പരിശീലകനായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മുംബൈ എഫ് സി എന്നീ ടീമുകളുടെ പരിശീലകനായിരുന്നു. ഫിഫ റഫറി ബാഡ്ജ് നേടിയിട്ടുള്ള ഷാഹിദ് ഹക്കീം 2017 ല്‍ രാജ്യത്ത് നടന്ന അണ്ടര്‍ 17 ലോക കപ്പിന്റെ ചുമതലയില്‍ ഇരുന്നിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുടെ ഫുട്ബോള്‍ പരിശീലകനായിരുന്ന സയ്യിദ് അബ്ദുല്‍ റഹീമിന്റെ മകനായ സയ്യിദ് ഷാഹിദ് ഹക്കീം പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചുനാളായി കിടപ്പിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചുനാളായി കിടപ്പിലായിരുന്നു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More