കഴിഞ്ഞ 20 വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്ന ശാലിനി തന്നെയും തന്‍റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്‍റെ കുടുംബത്തെ ഇത്തരം പരാമര്‍ശങ്ങള്‍ മോശമായി ബാധിക്കുന്നുവെന്ന് മനസിലാക്കിയതിനലാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നതെന്നും താരം വ്യകതമാക്കി.
ഹണി സിംഗ് തന്നെ ക്രൂരമായി പീഡിപ്പിച്ചു വെന്നും ശാലിനി തന്‍റെ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഹണി സിംഗ് നിരവധി സ്ത്രീകളുമായി ലംഗീക ബന്ധമുണ്ടെന്നും, പലപ്പോഴും തന്നെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാലിനിയുടെ പരാതി പരിശോധിച്ച കോടതി ഹണി സിംഗിനോട് ഓഗസ്റ്റ് 28 നകം മറുപടി നല്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.