ധനുഷിന് പുറമേ നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിത്രന്‍ ജവഹര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും
അവര്‍ സിനിമകളെ സീരിയസായിട്ടാണ് കാണുന്നത്. എന്‍റെ സിനിമകളെ അവർ എങ്ങനെ കാണുന്നുവെന്നും അവർ അതിനെ കുറിച്ച് എന്ത് പറയുന്നുവെന്നും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ജാതി എങ്ങനെയാണ് സമൂഹത്തിൽ ഇടപെടുന്നതെന്നാണ് പുതിയ സിനിമ പറയുന്നത്' -പാ രണ്ജിത്ത് പറഞ്ഞു.
ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മികവ് ടീസറില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. യുദ്ധവും പ്രതികാരവും ധീരതയും ഒത്തിണങ്ങി പ്രേക്ഷകനില്‍ ആവേശം നിറക്കുന്നതാണ് ചിത്രത്തിന്‍റെ ടീസര്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യറായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം കെ സ്റ്റാലിൻ കഴിഞ്ഞ മാസം നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ല് സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് എം കെ സ്റ്റാലിന്‍ നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്
നിയമ നടപടികള്‍ സധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക രീതിയിലാകണം എന്നും അവരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുന്ന രീതിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്നും ഉദ്ദേശിച്ച് പ്രാദേശിക പരിഗണന നല്‍കണമെന്ന് നേരത്തെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു
മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്.
ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനുമുന്‍പ് സിനിമ കണ്ടവര്‍ ഈ സീന്‍ വരുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നും സൂര്യയെ വിമര്‍ശിക്കേണ്ടതില്ലെന്നും ജ്ഞാനവേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷവും നടന്‍ വിജയിയുടെ സാലിഗ്രാമിലുള്ള വീടിന് നേരെയും ബോംബ് ഭീഷണി വന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയിയുടെ ബിഗില്‍ എന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനാലാണ് യുവാവ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് കഴിഞ്ഞ വര്‍ഷം പറഞ്ഞത്.