LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയിയുടെ വീടിന് നേരെ ബോംബ്‌ ഭീഷണി; ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് സിനിമാ നടന്‍ വിജയിയുടെ വീടിന് നേരെ വീണ്ടും ബോംബ്‌ ഭീഷണി. താരത്തിന്‍റെ നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ഭീഷണി ഉയർന്നത്. ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ബോംബ്‌ സ്ക്വാഡ് സംഭവസ്ഥലത്ത് എത്തുകയും തെരച്ചില്‍ നടത്തുകയും ചെയ്തു. സംഭവത്തിൽ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഭുവനേശ്വരനെന്നും ഇതിനു മുൻപും സമാനമായ വ്യാജ കോളുകളിലൂടെ  ഇയാള്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും നടന്‍ വിജയിയുടെ സാലിഗ്രാമിലുള്ള വീടിന് നേരെയും ബോംബ്‌ ഭീഷണി വന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയിയുടെ 'ബിഗില്‍' എന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനാലാണ് യുവാവ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ്  പറഞ്ഞത്. നടന്‍ അജിത്തിന്‍റെ വീടിന് നേരെയും ബോംബ്‌ ഭീഷണി ഉയര്‍ന്നിരുന്നു. അജിത്തിന്‍റെ ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിക്ക് നേരെയായിരുന്നു വ്യാജ ബോംബ് ഭീഷണിയുണ്ടായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടന്‍ വിജയിയുടെ 'ബീസ്റ്റ്' എന്ന സിനിമയാണ് പുതിയതായി അണിയറയിൽ ഒരുങ്ങുന്നത്. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More