മലയാളത്തിന്റെ അഭിമാനമായ ഒളിംപ്യൻ പി.ടി. ഉഷയക്ക് രാഷ്ട്രീയമില്ല. പിടി ഉഷക്കെതിരെ കരീം നടത്തിയ പരമാര്‍ശം തെറ്റാണ്. അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ജനപിന്തുണയോടെ എം എല്‍ എയായ ആര്‍ എം പി നേതാവ് കെ കെ രമക്കെതിരെ നടത്തിയ പ്രസ്താവന വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.