പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്‍റെ പരാജയം സിപിഎം പ്രവർത്തകരും വിലയിരുത്തണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എ കെ ജി സെന്‍ററിന് നേരെയുള്ള ബോംബ് ആക്രമണം കോൺഗ്രസ്സിന്‍റെ തലയിൽ കെട്ടി വെക്കാനുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ 'പൊട്ട ബുദ്ധി' കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
എല്ലാ സംഘടനങ്ങൾക്കും ഒരു രീതിയുണ്ട്. അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവർത്തിക്കാൻ. അതില്ലാത്തപ്പോഴാണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നത്. ഇപ്പോൾ കോൺഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ഇപ്പോൾ പോകുന്നത്. അതിൻ്റെ ആത്മവിശ്വാസം തങ്ങൾക്കെല്ലാമുണ്ട്.
എകെജി സെന്‍ററില്‍ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag" അതായത്, ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുതെന്നാണ്.