ലക്ഷദ്വീപിലെ നാളികേര ഷെഡുകൾ പൊളിക്കും; നടപടി ടൂറിസം വികസനത്തിന്
ബംഗാര ദ്വീപിലെ ഷെഡുകളാണ് പൊളിക്കുക. അഗത്തി ഡെപ്യൂട്ടി കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. ദ്വീപിലെ ടൂറിസം വികസനത്തിന് വേണ്ടിയാണ് കേര കർഷകർ നിർമിച്ച ഷെഡുകൾ പൊളിക്കുന്നത്. ഷെഡുകൾക്ക് 50 വർഷത്തിലധികം പഴക്കമുണ്ട്.