മുവാറ്റുപുഴയില്‍ ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എം എല്‍ എ
ആ വീടിന് പിന്‍വാതിലുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തിചെയ്യാന്‍ വരുമ്പോള്‍ പിന്‍വശം തുറന്നുകിടക്കുകയായിരുന്നു. പുതിയ വാതില്‍ വച്ചുപിടിപ്പിച്ച ശേഷം വീട് ജപ്തി ചെയ്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കുട്ടികള്‍ മാത്രമേ വീട്ടിലുളളു.