LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുവാറ്റുപുഴയില്‍ ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എം എല്‍ എ

എറണാകുളം: രക്ഷിതാക്കള്‍ ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പുറത്താക്കി ബാങ്ക് വീട് ജപ്തി ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ കടബാധ്യതകള്‍ ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത താന്‍ ഏറ്റെടുക്കുകയാണെന്നും ബാങ്കുമായി സംസാരിച്ച് തുക തിരിച്ചടച്ച് വീടിന്റെ ആധാരം വാങ്ങി കുട്ടികള്‍ക്ക് കൈമാറുമെന്നും എം എല്‍ എ പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

'ആ വീടിന് പിന്‍വാതിലുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തിചെയ്യാന്‍ വരുമ്പോള്‍ പിന്‍വശം തുറന്നുകിടക്കുകയായിരുന്നു. പുതിയ വാതില്‍ വച്ചുപിടിപ്പിച്ച ശേഷം വീട് ജപ്തി ചെയ്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കുട്ടികള്‍ മാത്രമേ വീട്ടിലുളളു. മാതാപിതാക്കള്‍ തിരികെ വന്നതിനുശേഷം ജപ്തി ചെയ്തുകൂടെ എന്ന് അയല്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. സംഭവം അറിഞ്ഞ് ഞാന്‍ ബാങ്കുദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ അവര്‍ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി ജപ്തി ചെയ്യുന്നത് ശരിയല്ലെന്ന് അവരോട് പറഞ്ഞതോടെ അവര്‍ വന്ന് വാതില്‍ തുറന്നുകൊടുക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും ആരും എത്തിയില്ല. തുടര്‍ന്നാണ് പൂട്ട് തല്ലിപ്പൊളിച്ച് കുട്ടികളെ അകത്തുകയറ്റിയത്'- മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനുപുറത്താക്കിയായിരുന്നു ബാങ്ക് വീട് ജപ്തി ചെയ്തത്. തുടര്‍ന്ന് എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു. അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുളളത്. ഹൃദ്യോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ 5 ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More