കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാല്‍സംഗം കൂടുവാന്‍ കാരണമെന്ന് ഇമ്രഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.