LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇമ്രഖാനെതിരെ വനിതാ നേതാക്കളുടെ പ്രതിഷേധം

ഇസ്ലാമാബാദ്: പാക്ക് പ്രധാനമന്ത്രി ഇമ്രഖാനെതിരെ പാക്കിസ്ഥാനിലെ വനിതാ നേതാക്കളുടെ പ്രതിഷേധം. എപ്പോഴും സ്ത്രീകളുടെ വസ്ത്രകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ഭരണകാര്യങ്ങളില്‍ കൂടി ശ്രദ്ധിക്കൂ വെന്നാണ് പ്രതിപക്ഷ എംഎല്‍എമാര്‍ വിമര്‍ശിച്ചത്. 

കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാല്‍സംഗം കൂടുവാന്‍ കാരണമെന്ന് ഇമ്രഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.

സ്ത്രീകളുടെ വസ്ത്രധാരണത്തെ പറ്റി ഇത്തരത്തിലുള്ള വാക്കുകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പറയുമ്പോള്‍ അത് അക്രമകാരികള്‍ക്ക് സ്വയം രക്ഷപെടാന്‍ അവസരം ഒരുക്കുകയാണ്. സ്ത്രീകളുടെ വസ്ത്രത്തില്‍ ശ്രദ്ധികാതെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പ്രധാനമന്ത്രി തയാറകണമെന്നും  ഷെറി റഹ്മാന്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് ഇത്തരത്തിലുള്ള പരമര്‍ശങ്ങള്‍ നടത്തരുതെന്ന് വനിതാ വികസന മന്ത്രി  ഷെഹ്‌ല റാസയും അഭിപ്രായപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വസ്ത്ര വിവാദത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബംഗ്ലാദേശ് എഴുത്തുകാരി ഡോ. തസ്ലിമാ നസ്രീനും രംഗത്ത് എത്തിയിരുന്നു. ''ആണുങ്ങള്‍ അല്‍പ വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ റോബോട്ടുകളായിരിക്കണം'' എന്നായിരുന്നു തസ്ലിമാ നസ്രീന്‍റെ ട്വീറ്റ്. തന്റെ പോസ്റ്റിനൊപ്പം ഇമ്രാന്‍ ഖാന്‍റെ അര്‍ദ്ധനഗ്നത വെളിവാക്കുന്ന ഫോട്ടോയും തസ്ലിമ പങ്കുവെച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More