പദ്ധതിക്കായി ഈ വര്‍ഷം രണ്ട് കോടി രൂപ നീക്കി വച്ചിട്ടുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുമെന്നും അതിനായി 1.3 കോടി രൂപ നീക്കിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയുടെ ന്യായ വിലയില്‍ 10% വര്‍ധന; ഭൂവിലയിലുള്ള അപാകതകള്‍ പരിഹരിക്കും- ധനമന്ത്രി ബാലഗോപാല്‍
ന്യായ വിലയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഇതിനു പുറമേ ഭൂവിലയില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കാനും ഭൂനികുതി സ്ലാബുകളുടെ കൃത്യത ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു