ഒരു മാജിക്ക് ഷോ അതിന്‍റെ പൂര്‍ണതയില്‍ എത്തിക്കണമെങ്കില്‍ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സമയവും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ്. പ്രൊഫഷണല്‍ മാജിക്കില്‍ നിന്നും മാറി നില്‍ക്കേണ്ട സമയമായിരിക്കുന്നു. ഇത്രയും കാലം വിവിധ ഇടങ്ങളില്‍ പ്രതിഫലം വാങ്ങി ഷോകള്‍ നടത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്‍റര്‍ ഒക്കെയാണ് തന്‍റെ സ്വപ്നമെന്നും മുതുകാട് പറഞ്ഞു.