ഔദ്യോഗിക വാട്ട്സ് ആപ് ഗ്രൂപ്പിലെചാറ്റ് ചോർന്നത് എങ്ങനെ എന്ന് കണ്ടെത്തണം. അതിനുള്ള നടപടി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറാകണം. ചാറ്റ് ചോര്‍ത്തിയവരെ കണ്ടെത്താന്‍ ആവശ്യമായ തെളിവുകള്‍ നല്കാന് തയ്യാറാണ്. അഖിലേന്ത്യാ നേതൃത്വം ഈ വിഷയത്തില്‍ ഇതുവരെ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ കാര്യങ്ങൾ നേതൃത്വത്തെ അറിയിക്കും. സിപിഎമ്മിലേക്ക് താന്‍ പോകുമെന്നത് തെറ്റായ പ്രചരണം മാത്രമാണ്. അത്തരമൊരു തീരുമാനമെടുക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്.