ഇതാദ്യമായല്ല ജസ്റ്റിസ് മുരളീധര്‍ തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നത്. 2009-ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകരോടും 2020-ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരോടുമെല്ലാം അദ്ദേഹം തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.