ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തില്‍ എഴുത്തുകാരി കെ.ആര്‍ മീരയടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്ന അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടിയെന്ന നിലയിലാണ് മീര പ്രതികരിച്ചത്.