പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു വന്നു. പൊലീസിൽ ആർ എസ് എസ് സ്വാധീനം ഉണ്ടെന്നും ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞതാണെന്നും എന്നും തിരുവല്ല ഏരിയാ കമ്മിറ്റി ആരോപിച്ചു. അതോടൊപ്പം, കേരള ബാങ്കിനെയും ജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.