പത്തനംതിട്ട: വിവാഹപ്രായ ഏകീകരണ ബില്ലിനെ വിമര്‍ശിച്ച പാര്‍ട്ടി നിലപാടിനെതിരെ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടിയുടെ ഇത്തരം സമീപനങ്ങള്‍ സ്ത്രീകള്‍ അംഗീകരിക്കില്ല. പുരോഗമനം മുന്‍പോട്ട് വെക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഇത്തരം സമീപനങ്ങള്‍ ഉണ്ടാവുന്നത് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു വന്നു. വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനം.
പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു വന്നു. പൊലീസിൽ ആർ എസ് എസ് സ്വാധീനം ഉണ്ടെന്നും ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞതാണെന്നും എന്നും തിരുവല്ല ഏരിയാ കമ്മിറ്റി ആരോപിച്ചു. അതോടൊപ്പം, കേരള ബാങ്കിനെയും ജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് സേവനങ്ങൾ കിട്ടുന്നില്ലെന്നും ബ്യൂറോക്രാറ്റിക്ക് സംവിധാനമായി കേരള ബാങ്ക് മാറുകയാണ് എന്നുമായിരുന്നു നേതാക്കളുടെ ആരോപണം. കേരള ബാങ്ക് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നും നേതാക്കൾ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, വികസന നയം പാർട്ടി പരിശോധിക്കണമെന്നും സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രശ്നങ്ങളിൽ സിപിഎം നയം മാറുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം, പത്തനംതിട്ടയിലെ സി പി ഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സി പി എമ്മിനെ കാണുന്നതെന്നും മീറ്റിംഗില്‍ അഭിപ്രായം ഉയർന്നുവന്നു.