മേയര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയതറിഞ്ഞ് വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പി ബാലചന്ദ്രന് എംഎല്‍എ സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍ എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആശംസ അറിയിക്കാനെത്തിയ എ കെ സുരേഷ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.