ഇന്ന് രാവിലെ 7 മണിയോടെ ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവന്ന മൃതദേഹം 11 മണിയോടെ സുലൂര്‍ വ്യോമസേന ആസ്ഥാനത്തെത്തിച്ചു. അവിടെനിന്ന് അലംകൃത വാഹനത്തില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ട വാഹനത്തില്‍ സേനാംഗങ്ങളും ബന്ധുക്കളുമായി നിരവധി പേര്‍ ഉണ്ട്. നിരവധി വാഹനങ്ങള്‍ അകമ്പടിയായി സഞ്ചരിക്കുന്നുണ്ട്.