LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രദീപിന് ജന്മനാട് ഇന്ന് വിടനല്കും

തൃശൂര്‍: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തില്‍ ഉണ്ടായിരുന്ന ഏക മലയാളി വ്യോമസേന ഉദ്യോഗസ്ഥന്‍ എ പ്രദീപ് കുമാറിന് ഇന്ന് നാട് വിട നല്‍കും. അദ്ദേഹത്തിന്‍റെ ജന്മനാടായ തൃശൂര്‍ പുത്തൂരിലെ വീട്ടുവളപ്പിലാണ് വൈകീട്ടോടെ സംസ്‌കാരം നടക്കുക.

ഇന്ന് രാവിലെ 7 മണിയോടെ ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവന്ന മൃതദേഹം 11 മണിയോടെ സുലൂര്‍ വ്യോമസേന ആസ്ഥാനത്തെത്തിച്ചു. അവിടെനിന്ന് അലംകൃത വാഹനത്തില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ട വാഹനത്തില്‍ സേനാംഗങ്ങളും ബന്ധുക്കളുമായി നിരവധി പേര്‍ ഉണ്ട്. നിരവധി വാഹനങ്ങള്‍ അകമ്പടിയായി സഞ്ചരിക്കുന്നുണ്ട്. ഉച്ചയോടെ വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, കെ കൃഷ്ണന്‍ കുട്ടി, കെ രാജന്‍ എന്നിവരടങ്ങിയ സംഘം മൃതദേഹം ഏറ്റുവാങ്ങും.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉച്ചയ്ക്ക് ഒരു മണിയോടെ റോഡ് മാര്‍ഗം മൃതദേഹം വഹിച്ച വാഹനം തൃശൂര്‍ പുത്തൂരിലെത്തുമെന്നാണ് കരുതുന്നത്. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകിട്ടോടെയായിരിക്കും അന്ത്യചടങ്ങുകള്‍ നടക്കുക. വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂര്‍ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. ദക്ഷിണ്‍ ദേവ് (7), ദേവപ്രയാഗ് (2) എന്നിവരാണ് പ്രദീപിന്റെ മക്കള്‍. 37 കാരനായ പ്രദീപ് പൊന്നൂക്കര അറയ്ക്കല്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ്. സൈന്യത്തില്‍ ജൂനിയര്‍ വാറന്‍റ് ഓഫീസറായിരുന്നു പ്രദീപ്‌. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More