കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നും, അതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു.