LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, രണ്ട് ലക്ഷം രൂപ ജാമ്യ തുക കെട്ടിവെക്കുക, സംസ്ഥാനം വിട്ട് പോകരുത് എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു തവണ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണ്‌ അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നും, അതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുകള്‍ ഉപയോഗിച്ചാണ് അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ്‌ കസ്റ്റംസിന്‍റെ കണ്ടെത്തല്‍. അതോടൊപ്പം, രാജ്യത്തിന്‍റെ വിവിധ വിമാനത്താവളങ്ങള്‍ വഴി അര്‍ജുന്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ്‌ പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത് ജൂണ്‍ 28നാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More