കേസിന്റെ കാര്യത്തില്‍ അതിജീവിതക്ക് ആശങ്കയുണ്ടാകും. അഞ്ച് വര്‍ഷമായി നീതിക്കായി അവര്‍ പോരാടുകയാണ്. നടിയുടെ പരാതിയെ രാഷ്ട്രീയ മുതലെടുപ്പിനായി ആരും ഉപയോഗിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ അക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും.