LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ദിഖിന്‍റെ അത്രയും തരം താഴാന്‍ ഞാനില്ല - റിമ കല്ലിങ്കല്‍

കൊച്ചി: അതിജീവിതക്കെതിരെ നടന്‍ സിദ്ദിഖ് നടത്തിയ പരാമര്‍ശത്തിനെതിരെ നടി റിമ കല്ലിങ്കല്‍. സിദ്ദിഖിന്‍റെ അത്രയും തരം താഴാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ അതിജീവിതയുടെ ഒപ്പമാണ്. അവര്‍ക്ക് ആശങ്കകളോ പരാതികളോ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാന്‍ സാധിക്കും. അതിജീവിതയുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പ്രത്യേക സമയം നോക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ലെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതാണെന്ന രീതിയില്‍ വ്യാഖാനിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും റിമ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരെ നടി നല്‍കിയ പരാതിയില്‍ ആഷിക് അബുവും റിമ കല്ലിങ്കലും പ്രതികരിച്ചില്ലല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ ഒരു സിനിമയുടെ ഷൂട്ടില്‍ ആയിരുന്നെന്നും ഈ വിഷയം അറിഞ്ഞപ്പോള്‍ നടിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കേസിന്‍റെ കാര്യത്തില്‍ അതിജീവിതക്ക് ആശങ്കയുണ്ടാകും. അഞ്ച് വര്‍ഷമായി നീതിക്കായി അവര്‍ പോരാടുകയാണ്. നടിയുടെ പരാതിയെ രാഷ്ട്രീയ മുതലെടുപ്പിനായി ആരും ഉപയോഗിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. കേസിന്‍റെ തുടക്കം മുതല്‍ അക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. വേറെ ഏത് സര്‍ക്കാര്‍ ആണെങ്കിലും അതിജീവിതക്ക് വേണ്ടി ഇത്രയും കാലം നില്‍ക്കുമോയെന്ന സംശയമാണ് -റിമ കല്ലിങ്കല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസില്‍ വിധി വരട്ടെ. അതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. കേസ് അനുകൂലമല്ലെന്ന് തോന്നിയാല്‍ ജഡ്ജി ശരിയല്ല, ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കേസില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മേല്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അതാണ്‌ ജനാധിപത്യ മര്യാദയെന്നാണ് സിദ്ദിഖ് പറഞ്ഞത്. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സിദ്ദിഖിന്‍റെ പ്രതികരണം. അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് അതിജീവിത മത്സരിക്കുന്നില്ലെല്ലോയെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More