ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എല്ലാവർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്സിനേഷൻ നടത്തിയത്. വാക്സിൻ എടുക്കാത്തവരുടെ വീടുകളിൽ പോയി സ്ലിപ്പ് നൽകി അവരെ സ്‌കൂളുകളിൽ എത്തിച്ച് വാക്സിൻ നൽകുകയായിരുന്നു.