LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആദിവാസികളുടെ വാക്സിനേഷനില്‍ വന്‍മുന്നേറ്റം; നടന്നത് ഊരുകള്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ടീം വര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദിവാസി ജനവിഭാഗത്തിന്റെ വാക്സിനേഷനില്‍ വന്‍മുന്നേറ്റം. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന വില്ലേജുകളില്‍ ഏറെക്കുറെ സമ്പൂര്‍ണ്ണമായിത്തന്നെ ആദ്യഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഏറ്റവുമധികം ആദിവാസികളുള്ള വയനാട് ജില്ലയിലെ പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ എടുക്കാനായത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. മാർച്ച് മിഷൻ, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷൻ ആദ്യഘട്ട യജ്ഞം പൂര്‍ത്തീകരിച്ചത് പ്ലാന്റേഷൻ മേഖലയിൽ തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയത്.

ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എല്ലാവർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്സിനേഷൻ നടത്തിയത്. വാക്സിൻ എടുക്കാത്തവരുടെ വീടുകളിൽ പോയി സ്ലിപ്പ് നൽകി അവരെ സ്‌കൂളുകളിൽ എത്തിച്ച് വാക്സിൻ നൽകുകയായിരുന്നു. ദുഷ്‌കരമായ പ്രദേശങ്ങളിൽ പോലും വാക്സിനേഷൻ ഉറപ്പാക്കാൻ 13 മൊബൈൽ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിൻ നൽകിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായി. വാക്സിനേഷനായി വിമുഖത കാട്ടിയവർക്ക് അവബോധം നൽകിയാണ് ആദ്യഘട്ട യജ്ഞം പൂർത്തിയാക്കിയത്. രണ്ടാം ഡോസ് എടുക്കേണ്ട സമയം ആകുമ്പോൾ മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രോഗ്രാം മാനേജര്‍, പ്ലാനിംഗ് ഓഫീസര്‍, ആര്‍ സി എച്ച് ഓഫീസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാക്സിനേഷന്‍ യജ്ഞം നടന്നത്. ആദ്യഘട്ട വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച എല്ലാവരേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അഭിനന്ദിച്ചു

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More