കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് നടത്തിയ ചര്‍ച്ചയില്‍ ട്വന്‍റി ഫോര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്‍റണിയെ വിമര്‍ശിച്ചിരുന്നു. അതോടൊപ്പം, സഹിന്‍ ആന്‍റണിയുടെ കുട്ടിയുടെ പിതൃത്വത്തെ ചൂണ്ടി സംശയമുന്നയിക്കുകയും ചെയ്തു. ഒരു കുഞ്ഞ് ഈ ഭൂമിയില്‍ ജനിക്കുമ്പോള്‍ അതിന് എന്തെല്ലാം അവകാശങ്ങളുണ്ടെന്ന് അറിയാത്തവരല്ല വിനുവും, റോയ് മാത്യുവും. സഹിന്‍ ആന്‍റണിയുടെ ഭാര്യയുടെ സ്വഭാവത്തെ പൊതുസമൂഹത്തിന് മുന്‍പില്‍ അവഹേളിക്കുവാനുള്ള ശ്രമമാണ് നടത്തിയത്.