കൊച്ചി: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനു വി. ജോണിനെതിരെ രൂക്ഷവിമര്‍ശനവുമായി ട്വറ്റി ഫോര്‍ എം ഡി ശ്രീകണ്ഠന്‍ നായര്‍. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ വിനു വി. ജോൺ നടത്തിയ പ്രൈം ടൈം ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യു അഡ്വ. മനീഷ രാധാകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്‍റണിയുടെ ഭാര്യയാണ് മനീഷ. ഈ വിഷയത്തിലാണ് പ്രതികരണവുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നത്.
പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് സഭ്യേതരമായ പ്രയോഗങ്ങള്‍ ഉണ്ടായത്. സഹിന്‍ ആന്‍റണിയും മോന്‍സണും തമ്മിലുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അസഹിന്‍ ആന്‍റണിയുടെ കുട്ടിയുടെ പിതൃത്വത്തെ കുറിച്ചുപോലും ചര്‍ച്ച നീണ്ടു. അതിനെതിരെയാണ് ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയത്. 'ഒരു കുഞ്ഞ് ഈ ഭൂമിയില്‍ ജനിക്കുമ്പോള്‍ അതിന് എന്തെല്ലാം അവകാശങ്ങളുണ്ടെന്ന് അറിയാത്തവരല്ല വിനുവും, റോയ് മാത്യുവും. സഹിന്‍ ആന്‍റണിയുടെ ഭാര്യയുടെ സ്വഭാവത്തെ പൊതുസമൂഹത്തിന് മുന്‍പില്‍ അവഹേളിക്കുവാനുള്ള ശ്രമമാണ് നടത്തിയത്. ഒരു കുഞ്ഞിന്‍റെയും അമ്മയുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ റോയി മാത്യുവിനും, വിനു വി ജോണിനും എങ്ങനെയാണ് സാധിക്കുകയെന്നും, റോയ് മാത്യുവിനെപ്പോലെയുള്ള കള്ളനാണങ്ങള്‍ അനാവരണം ചെയ്യപ്പെടേണ്ട സമയമായിയെന്നും' ശ്രീകണ്ഠന്‍ നായര്‍ ട്വറ്റി ഫോര്‍ ചാനലിന്‍റെ ലൈവില്‍ പ്രതികരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മാധ്യമപ്രവര്‍ത്തകരായ വിനു വി. ജോണിനും റോയ് മാത്യുവിനുമെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് മനീഷാ രാധാകൃഷ്ണന്‍. ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും മനീഷാ രാധാകൃഷ്ണന്‍ പറഞ്ഞു.