മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹ്നാസാണ് റിഫയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍തന്നെ മറവ് ചെയ്യുകയായിരുന്നു
അന്വേഷണം നടത്താന്‍ റൂറല്‍ എസ് പി കാക്കൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മെഹ്നനാസ് റിഫയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കാക്കൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് മെഹ്നാസിനെതിരെ കേസ് എടുത്തിരിക്കുന്നത്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പീഡനപരാതിയില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് വെട്ടിയാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. ശ്രീകാന്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിക്കും.
Original reporting. Fearless journalism. Delivered to you.