LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്‌ളോഗര്‍ റിഫയുടെ മരണം; പോക്‌സോ ചുമത്തി ഭര്‍ത്താവ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നു ദുബായില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. കാസര്‍ഗോഡുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ കേസ് ചുമത്തി താമരശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. മെഹ്നാസ് വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെയാണ് പോക്‌സോ കേസില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹ്നാസാണ് റിഫയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍തന്നെ മറവ് ചെയ്യുകയായിരുന്നു. മെഹ്നാസിന്റെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് റിഫയുടെ മാതാപിതാക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദുബായില്‍ വെച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തുവെന്നാണ് മെഹ്നാസ് കുടുംബാംഗങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. റിഫ ആത്മഹത്യ ചെയ്തതുതന്നെയാണ് എന്നായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More