മന്ത്രി ശശീന്ദ്രന്‍ പീഡന കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ടതിന്‍റെ ശബ്ദരേഖ പുറത്ത്
പരാതിക്കാരിയായ യുവതിയുടെ പിതാവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളും എന്‍ സി പി നേതാക്കളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതിയോടുള്ള പകയാണ് അവരോടുള്ള അതിക്രമത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്