LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി ശശീന്ദ്രന്‍ പീഡന കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ടതിന്‍റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഇടപ്പെട്ടു എന്ന് ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തായി. പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്.

പരാതിക്കാരിയായ യുവതിയുടെ പിതാവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളും എന്‍സിപി നേതാക്കളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതിയോടുള്ള പകയാണ് അവരോടുള്ള അതിക്രമത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി പ്രാദേശിക നേതാവിന്റെ മകളായ യുവതിയെ എന്‍സിപി സംസ്ഥാന ഭാരവാഹി കടന്നുപിടിച്ചുവെന്നാണ് കേസ്. പ്രതിയുടെ കടക്കുമുന്നിലൂടെ പോകുകയായിരുന്ന യുവതിയെ കടയ്ക്കകത്തെക്ക് വിളിച്ചുകയറ്റി കൈയ്ക്ക് കടന്ന് പിടിച്ചുവെന്നാണ് പരാതി. ജൂണ്‍ മാസത്തില്‍ പരാതി നല്‍കിയെങ്കിലും കുണ്ടറ പൊലിസ് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല എന്നും പരാതിയുണ്ട്. ഇതിനിടയിലാണ് മന്ത്രി നേരിട്ട് പ്രശ്ന പരിഹാരത്തിന് ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇത് തങ്ങളുടെ പാര്‍ട്ടി വിഷയമാണെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശാനുസരണം പ്രശ്നത്തില്‍ ഇടപെടുക മാത്രമാണ് മന്ത്രി ചെയ്തതെന്നുമാണ് എന്‍ സി പി യുടെ ഔദ്യോഗിക വിശദീകരണം. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More