മാദ്ധ്യമങ്ങളെ തടഞ്ഞത് വാച്ച് ആന്റ് വാര്‍ഡിന്റെ പിശകാണെന്ന് വിശദീകരണം നല്‍കാന്‍ വലിയ ചര്‍മ്മബലം വേണം. എത്രയോ സമ്മേളനങ്ങള്‍ കടന്നുപോയി. ഇന്നിപ്പോള്‍ വാച്ച് ആന്റ് വാര്‍ഡിന് ഒരു തടയല്‍ചിന്ത വന്നതെങ്ങനെയാണ്? അവരുടെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ അവരെ
ഭരണഘടനയുടെ ആമുഖത്തിൽ തിളങ്ങുന്ന വാഗ്ദാനമാണല്ലോ എല്ലാ പൗരന്മാർക്കും നീതി എന്നത്. ആ വാഗ്ദത്ത നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതു പോകട്ടെ, സൗമ്യമായി യാചിക്കുന്നതു പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നു! നീതിക്കുവേണ്ടി മുട്ടിയാൽ വീടിന്റെ വാതിൽക്കൽ ഭരണകൂടത്തിന്റെ മുട്ട് കേൾക്കേണ്ടിവരുന്നതാണോ ജനാധിപത്യം
കൊല്ലാൻ പുഴുവായും, എപ്പോൾ വേണമെങ്കിലും സത്യം അവതരിക്കാം.. സത്യത്തിനു പുറത്തു വരാനായി, ധൈര്യമുള്ള, സത്യത്തിനു വേണ്ടി നിർഭയം നിലകൊള്ളുന്ന നാവു മതി.. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്ക് വേണ്ടി ഏത് വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരേക്കാളും സത്യത്തിനു വേണ്ടി നിർഭയം പോരാടിയത് ഈ 3 പേരാണ്
കോൺഗ്രസ് നേതാവായിരുന്ന, പാർലമെന്റ് അംഗമായിരുന്ന, ഇഷാൻ ജാഫ്രിയെ തീവെച്ചു കൊന്ന കേസിൽ സൈകിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്കിയത് ടീസ്റ്റ ആണെന്നതാണ് സർക്കാരിന്റെ അനിഷ്ടത്തിന് കാരണം. ഇഷാൻ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ചു ചോദ്യം ചെയ്തത്. പ്രതിപക്ഷ നിരയിലെ ഒരു പാട് നേതാക്കളെ ഇ.ഡിയേയും സി.ബി.എയേയും വിട്ട് ബി.ജെ.പി തുറങ്കിലടക്കുന്നു. പിണറായി വിജയനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേന്ദ്രാന്വേഷണം പോലും വന്നിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.
ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടുകൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നും
ബൽച്ചി, പരാസ് ബീഘ, ലക്ഷ്മൺ പൂർബാത്ത് തുടങ്ങി രൺവീർ സേനകളും ഭൂമി ഹാർസേനകളും നടത്തിയിട്ടുള്ള കൂട്ടക്കൊലകൾക്ക് പിറകിൽ ആർ എസ് എസായിരുന്നു. രാംകോവിന്ദിനെ രാഷ്ട്രപതിയാക്കി നിർത്തി കൊണ്ടാണ് സമീപവർഷങ്ങളിൽ ഗുജറാത്തിലും യുപിയിലും ഹരിയാനയിലുമെല്ലാം ദളിത് പീഢനങ്ങൾക്ക് ആക്കം കൂട്ടിയിയതും വർധിതമാക്കിയതും മോഡി സർക്കാറാണ്.
സ്വന്തം സംസ്ഥാനത്തെ പൗരൻമാർക്കെതിരെ കള്ളക്കേസ് കൊടുത്ത നാണവും മാനവും കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ". ഫർസീൻ മജീദും നവീനും സുജിത് നാരായണനും കോൺഗ്രസ്സിൻ്റെ ഉശിരൻ പോരാളികളാണ്. വിമാനത്തിലെ പ്രതിഷേധത്തിലൂടെ കേരള മുഖ്യൻ കള്ളനാണെന്ന സത്യം ദേശീയ തലത്തിൽ ചർച്ചയാക്കാൻ അവർക്ക് കഴിഞ്ഞു.
സഖാവ് എം എം മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്.. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം... ഐക്യദാർഢ്യം..
ഡിജിറ്റൽ ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുന്ന, സാമൂഹികജീവിതത്തിനു പ്രാധാന്യം നൽകുന്ന തലമുറയെ വാർത്തെടുക്കാൻ അമേരിക്കൻ അക്കാദമി ഓഫ് പിഡീയാട്രിക്സ് മുന്നോട്ടു വയ്ക്കുന്ന സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ ശ്രദ്ധേയമാണ്. സ്ക്രീന്‍ ഉപയോഗം ആദ്യം ഉപയോഗിച്ച, അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം അനുഭവിച്ച രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് യുഎസിശിശുരോഗവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ ഇവയാണ്.
നിങ്ങൾ നെഹ്റു കുടുംബത്തിന് നേരേ വേട്ടപ്പട്ടികളെ പോലെ കുരച്ചുചാടിയാലും അവർ നട്ടെല്ല് നിവർത്തി പുഞ്ചിരിയോടെ തന്നെ നിൽക്കും. കാരണം അവരുടെ "മടിയിൽ കനമില്ല" മടിയിൽ സ്വർണ്ണക്കട്ടിയുടെ കനമുള്ളവരൊക്കെ ഭയന്നു വിറച്ച് നൂറു കണക്കിന് പോലീസുകാരുടെ സംരക്ഷണത്തിൽ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന കാലമാണ്
എൻ എസ് മാധവൻ കഥയിലൂടെ അനശ്വരമാക്കിയ ഹിഗ്വിറ്റ നമ്മളിൽ ഒരാളായി മാറി. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന, ഗോൾമുഖത്തെ ഹിഗ്വിറ്റയുടെ ഏകാന്തത എൻ എസ് മാധവന്റെ കഥ വായിച്ച ഓരോ മലയാളിയും അനുഭവിച്ചതാണ്. ആ കൊളംബിയ ഇപ്പോൾ ചരിത്രം കുറിച്ചിരിക്കുന്നു; രണ്ട് നൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ ആദ്യത്തെ ഇടതുപക്ഷ വിജയത്തിലൂടെ. ലാറ്റിനമേരിക്കയിലെ ഇടതുപ