തിരുവനന്തപുരം: കിറ്റക്സ് വിവാദത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്. കിറ്റക്സ് കമ്പനി മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതിലും കമ്പനി മാറ്റി സ്ഥാപിക്കുമെന്ന് നിലപാടെടുത്തതിലും കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കമ്പനികള്‍ തമിഴ്നാട്ടിലേക്ക് മാറ്റുമെന്ന് കമ്പനിയുടമകള്‍ പറഞ്ഞപ്പോള്‍ അന്ന് മന്ത്രിയായിരുന്ന കെ. ബാബുവിനെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍പ്പാക്കാനായി ചുമതലപ്പെടുത്തി. അദ്ദേഹം സംസാരിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അത്തരത്തില്‍ ഒരു സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വി. ഡി. സതീശന് പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരാതി നല്‍കിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതിന്റെ പേരില്‍ പരിശോധനകള്‍ നടന്നിട്ടില്ല. കിറ്റക്സ് ആരോപിക്കുന്ന പരിശോധനകള്‍ നടന്നത് സിപിഎമ്മിന്റെ അറിവോടെയാണ്. കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കിറ്റക്സ് മാനേജ്മെന്റും സിപിഎമ്മുമായുളള അഭിപ്രായവ്യത്യാസങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കരുത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒറ്റ ദിവസംകൊണ്ട് തീര്‍ക്കാവുന്ന പ്രശ്നം മാത്രമാണിതെന്നും വി. ഡി. സതീശന് പറഞ്ഞു.