LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അറവുശാലകള്‍ നിരോധിച്ചത് ഭരണഘടന വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അറവുശാലകള്‍ നിരോദിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. സര്‍ക്കാരിനെ വിലയിരുത്തുക നൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യ രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും ഒരേപോലെ ജീവിക്കാന്‍ സാധിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മംഗ്‌ലൗറിലെ നിവാസികൾ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതോടൊപ്പം ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സ്വകാര്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വതന്ത്രമായി മതം ആചരിക്കാനുള്ള അവകാശം എന്നിവയ്ക്കതിരെയും  വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും, മുസ്ലിം നൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്നു വെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആരോടും മാംസം കഴിക്കരുതെന്ന് പറയാന്‍ സര്‍ക്കാരിന് എങ്ങനെയാണ് സാധിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. പൗരന് അവന്‍റെ ഭക്ഷണക്രമം തീരുമാനിക്കാം. അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യകതമാക്കി. ഭരണഘടനാപരമായ പ്രശ്നമാണിത്. കേസിനെ സംബന്ധിച്ച് കൂടുതല്‍ വാദവും, ചര്‍ച്ചയും ആവശ്യമാണെന്നും കോടതി വിലയിരുത്തി. അതിനാല്‍ അടുത്ത വാദം ജൂലൈ 23 ന് നടക്കുമെന്നും കോടതി പറഞ്ഞു.


Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More