LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇരുപതുവര്‍ഷത്തിനിടെ ആദ്യമായാണ്  മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്.  നൈജീരിയയില്‍ നിന്ന് അറ്റ്‌ലാന്റയിലേക്ക് പോയ ടെക്‌സസ് നിവാസിയിലാണ് രോഗം സ്ഥിരീകരിച്ചത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. രോഗി ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഓര്‍ത്തോപോക്‌സ് ജനുസില്‍ പെടുന്നതാണ് മങ്കിപോക്‌സ് വൈറസ്. പനി, തലവേദന, പേശി വേദന, നടുവേദന, ലിംഫ നോടുകളിലെ വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. പനി ബാധിച്ച് ദിവസങ്ങള്‍ക്കുളളില്‍ രോഗിയുടെ ശരീരത്തില്‍ ചുവന്ന തടുപ്പുകള്‍ കണ്ടുതുടങ്ങും. മൃഗങ്ങളില്‍ നിന്ന്  മനുഷ്യരിലേക്കും മനുഷ്യനില്‍ നിന്ന് മറ്റു മനുഷ്യരിലേക്കും മങ്കി പോക്‌സ് പടരാം. മങ്കി പോക്‌സ് ബാധിച്ച മൃഗം കടിക്കുന്നതുവഴിയും രോഗം മനുഷ്യനിലെത്താം.\

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡിനെ പ്രതിരോധിക്കുന്നതുപോലെ ശാരീരിക അകലവും വ്യക്തി ശുചിത്വവുമാണ് മങ്കി പോക്‌സിനെ പ്രതിരോധിക്കാനായും പ്രധാനമായും ചെയ്യേണ്ടത്. അണുബാധയേറ്റ വസ്തുക്കളില്‍ സ്പര്‍ശിക്കരുത്. മങ്കി പോക്‌സിന് പ്രത്യേക ചികിത്സയില്ല അതുകൊണ്ടുതന്നെ വസൂരിയ്‌ക്കെതിരായ വാക്‌സിനാണ് മങ്കി പോക്‌സ് ബാധിച്ച വ്യക്തിക്ക് നല്‍കുക.


Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More