LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞങ്ങള്‍ക്കറിയാം ഫോണിലുളളതെല്ലാം അയാള്‍ വായിക്കുന്നുണ്ടെന്ന് - രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ മന്ത്രിമാരുള്‍പ്പെടെയുളളവരുടെ ഫോണുകള്‍ ചോര്‍ത്തിയ വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഞങ്ങളുടെ ഫോണുകളിലുളളതെല്ലാം അയാള്‍ വായിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മൂന്ന് ദിവസം മുന്‍പ് പോസ്റ്റ്‌ ചെയ്ത ഒരു ട്വീറ്റിനെ റീട്വീറ്റ് ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീ്റ്റ്. ഈ ദിവസങ്ങളില്‍ നിങ്ങളെന്താണ് വായിക്കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു എന്നായിരുന്നു രാഹുലിന്റെ ആദ്യത്തെ ട്വീറ്റ്. 

പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, സര്‍ക്കാരിലെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിവരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അനധികൃതമായ ഒരു കടന്നുകയറ്റവും നടന്നിട്ടില്ല. ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍ സര്‍ക്കാരിന് ഭയമില്ല എന്ന് ഇലക്ട്രോണിക്‌സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ലോക് സഭയിലും രാജ്യസഭയിലും സമ്മേളനം നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. സിപിഐ എം.പി ബിനോയ്‌ വിശ്വം രാജ്യസഭയിലും, എന്‍. കെ പ്രേമചന്ദ്രന്‍ എം.പി ലോക്സഭയിലുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More