LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വന്തം മന്ത്രിമാരെപ്പോലും വിശ്വാസമില്ലാത്തയാളാണ് നരേന്ദ്രമോദി- രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരടക്കം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം രണ്ട് മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും നാല്‍പ്പതിലേറേ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്.

തന്റെ മന്ത്രിസഭയിലെ മന്ത്രിമാരെപ്പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി ജഡ്ജിയുടെ പോലും ഫോണ്‍ ചോര്‍ത്തുന്ന സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷയുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന ഒരു സർകാർ ഇന്ത്യ ഭരിക്കുമ്പോൾ സാധാരണക്കാരൻ്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാം. പെഗാസസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്ര സർകാർ നിർദേശ പ്രകാരം ചോർത്തിയത് രണ്ടു കേന്ദ്ര മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, നാൽപതിലേറെ മാധ്യമ പ്രവർത്തകരുടെയും ഫോൺ സംഭാഷണങ്ങളാണ്.
സർകാരുകൾക്ക് മാത്രമാണ് പെഗാസസ് സേവനം നടത്തുന്നത്. ഇതിൽ നിന്നും മോഡി സർക്കാരും ചാര പ്രവർത്തനം നടത്തി എന്നാണ് തെളിയുന്നത്. തൻ്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിർ അഭിപ്രായമുള്ള വ്യക്തികളുടെ ഫോൺ സർക്കാര്‍ തന്നെ ചോർത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്.
ഇത് അത്യന്തമായ ഒരു കുറ്റകൃത്യമാണ്. ഇതിന് സര്‍ക്കാര്‍ വിശദമായ മറുപടി നൽകണം. ഉന്നത കുറ്റാന്വേഷണ ഏജൻസി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More