LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി സര്‍ക്കാര്‍ എത്ര തടഞ്ഞാലും രാഹുല്‍ ഗാന്ധി എന്ന പടക്കുതിര കുതിച്ച് പായും- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍കക്ഷികളുടെ യുക്തികളും തന്ത്രങ്ങളും മനസിലാക്കാന്‍ വേണ്ടി ബിജെപി ചെയ്യുന്ന ഈ ചാരപ്രവൃത്തി നേരിട്ട് നിന്ന് പൊരുതാന്‍ കഴിയാതെ പിന്നില്‍ നിന്ന് കുത്തുന്നതിന് തുല്യമാണ്. ഒരു കാര്യം ഉറപ്പാണ് ഈ സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മുതല്‍ക്കൂട്ട് സത്യവും സത്യസന്ധതയുമാണ്. അതിനെയാണ് ബിജെപിയും ആര്‍എസ്എസും ഭയപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദി സര്‍ക്കാര്‍ എത്ര തളച്ചിടാന്‍ ശ്രമിച്ചാലും രാഹുല്‍ ഗാന്ധി എന്ന പടക്കുതിര കുതിച്ചുപായുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രമേശ്‌ ചെന്നിത്തലയുടെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകമാധ്യമങ്ങൾ പുറത്തുവിടുന്നത്. ശ്രീ രാഹുൽ ഗാന്ധിയുടെ ഫോണുകളും ചോർത്താൻ ശ്രമം നടത്തി എന്ന വിവരം വളരെ ഗൗരവത്തോടു കൂടി കാണേണ്ടേ ഒന്നാണ്. തെരഞ്ഞെടുപ്പ് സമയത്ത് എതിർ കക്ഷികളുടെ തെരഞ്ഞെടുപ്പ് യുക്തികളും തന്ത്രങ്ങളും മനസ്സിലാക്കുവാൻ വേണ്ടി ബിജെപി ചെയ്യുന്ന ഈ ചാര പ്രവർത്തി നേരിട്ട് നിന്ന് പൊരുതാൻ കഴിയാതെ പിന്നിൽ നിന്നും കുത്തുന്നതിന് തുല്യമാണ്. ഒരു കാര്യം ഉറപ്പാണ്. ഈ സർക്കാർ രാഹുൽഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു.
രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും അറിയുവാൻ അവർ ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. ഒരു വ്യക്തിയെ എന്തിനാ ഇത്ര പേടി? രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മുതൽക്കൂട്ട് സത്യവും സത്യസന്ധതയും ആണ്. അതിനെയാണ് ബിജെപി ആർഎസ്എസ് ഭയക്കുന്നത്.
ഒരു കാര്യം മോദി സർക്കാരിനെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എത്ര തളച്ചിടാൻ ശ്രമിച്ചാലും രാഹുൽഗാന്ധി എന്ന പടക്കുതിര കുതിച്ചു പായും.
ബിജെപി ആർഎസ്എസ് ജനവിരുദ്ധ നടപടികൾക്കെതിരെയും നിങ്ങൾ വ്യാപിക്കുന്ന വിദ്വേഷത്തിനെത്തിരെയും മുന്നിൽ നിന്ന് പൊരുതുവാൻ രാഹുൽഗാന്ധി എന്നും ഉണ്ടാകും . ഈ യുദ്ധം ജയിക്കുവാൻ രാഹുൽഗാന്ധിക്ക് എല്ലാ പിന്തുണയുമായി ഞങ്ങൾ കോൺഗ്രസുകാർ എന്നും അദ്ദേഹത്തിനൊപ്പം നിന്ന് കരുത്ത് നൽകും
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More